Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Death

Kasaragod

യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ

ബെ​ള്ളൂ​ര്‍: നാ​ലാം വി​വാ​ഹ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ര​ണ്ടു​ദി​വ​സം മു​മ്പ് യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി. ബെ​ള്ളൂ​ര്‍ പ​ള്ള​പ്പാ​ടി​യി​ലെ സൈ​നു​ദ്ദീ​ന്‍റെ ഭാ​ര്യ സെ​റീ​ന (27) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 2022 മേ​യ് 29നാ​ണ് സൈ​നു​ദ്ദീ​നും സെ​റീ​ന​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​ര്‍​ക്ക് കു​ട്ടി​ക​ളി​ല്ല.

ഇ​തി​ന്‍റെ പേ​രി​ല്‍ സെ​റീ​ന ക​ടു​ത്ത മാ​ന​സി​ക​പീ​ഡ​നം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നി​രു​ന്ന​താ​യും ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ല​പ്പോ​ഴും സ്വ​ന്തം വീ​ട്ടി​ല്‍ വ​ന്ന് താ​മ​സി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ആ​ദൂ​ര്‍ പോ​ലീ​സ് അ​സ്വ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

പു​ത്തൂ​ര്‍ സ​ന​ങ്ക​ള​യി​ലെ പ​രേ​ത​നാ​യ ബ​ഡു​വ​ന്‍​കു​ഞ്ഞി-​ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ഷെ​രീ​ഫ്, ഫാ​ത്തി​മ, മൈ​മു​ന, ദാ​വൂ​ദ്, സു​ബൈ​ദ, സു​മ​യ്യ.

Latest News

Corehub Up